ദമാം: കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
പരിസ്ഥിതിക്കും പാർശ്വവത്കരിക്കപ്പെട്ട മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് വി.എസ് ജനനായകനായി മാറിയത്. അനീതികൾക്കെതിരേ തലയുയർത്തി നിന്ന വി.എസ് വിടവാങ്ങുമ്പോൾ പോരാട്ടവീര്യം നിറഞ്ഞ ഒരു രാഷ്ട്രീയ യുഗം കൂടി അവസാനിക്കുകയാണ്.
കേരളം നിലനിൽക്കുന്ന കാലത്തോളം വി.എസിന്റെ ഓർമകൾ തലമുറകൾ കൈമാറി നിലനിൽക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.